Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hockey World Cup

സ​ഞ്ജ​യ് തു​ട​ങ്ങി, ഹ​ർ​മ​ൻ​പ്രീ​ത് തീ​ർ​ത്തു; വെ​യി​ൽ​സി​നെ വീ​ഴ്ത്തി ഇ​ന്ത്യ

ആം​സ്റ്റ​ൽ​വീ​ൽ: ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് വി​ജ​യ​ത്തു​ട​ക്കം. പൂ​ൾ ഡി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വെ​യി​ൽ​സി​നെ 3-1ന് ​കീ​ഴ​ട​ക്കി​യാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗും സം​ഘ​വും പ​ട​യോ​ട്ട​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​തി​ന്‍റെ ഇ​ര​ട്ട​ഗോ​ളും സ​ഞ്ജ​യ് നേ​ടി​യ ഗോ​ളു​മാ​ണ് ഇ​ന്ത്യ​യു​ടെ ജ​യ​ത്തി​ന് ക​രു​ത്താ​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ എ​ട്ടാം മി​നി​റ്റി​ൽ സ​ഞ്ജ​യി​ലൂ​ടെ ഇ​ന്ത്യ​യാ​ണ് ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. മൂ​ന്ന് മി​നി​റ്റി​ന് പി​ന്നാ​ലെ പെ​നാ​ൽ​റ്റി കോ​ർ​ണ​ർ ഗോ​ളി​ലൂ​ടെ ഹ​ർ​മ​ൻ​പ്രീ​ത് ഇ​ന്ത്യ​യു​ടെ ലീ​ഡ് ര​ണ്ടാ​ക്കി. 43-ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ വീ​ണ്ടും പെ​നാ​ൽ​റ്റി കോ​ർ​ണ​ർ ഗോ​ളി​ലൂ​ടെ ല​ക്ഷ്യം ക​ണ്ട​തോ​ടെ ഇ​ന്ത്യ 3-0ന് ​മു​ന്നി​ലെ​ത്തി.

55-ാം മി​നി​റ്റി​ൽ സാം ​വെ​ൽ​ഷി​ലൂ​ടെ വെ​യി​ൽ​സ് ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ന് ഭീ​ഷ​ണി​യാ​യി​ല്ല. അ​വ​സാ​ന വി​സി​ൽ വ​രെ ലീ​ഡ് കാ​ത്തു​സൂ​ക്ഷി​ച്ച ഇ​ന്ത്യ 3-1ന് ​ത​ക​ർ​പ്പ​ൻ ജ​യം സ്വ​ന്ത​മാ​ക്കി. വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ പൂ​ൾ ഡി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 

ഇം​ഗ്ല​ണ്ട്, വെ​യി​ൽ​സ്, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വ​രാ​ണ് പൂ​ൾ ഡി​യി​ലെ മ​റ്റു ടീ​മു​ക​ൾ. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം തി​ങ്ക​ളാ​ഴ്ച ഇം​ഗ്ല​ണ്ടി​നെ​തി​രെ​യാ​ണ്. 1975ലെ ​കി​രീ​ട​വി​ജ​യ​ത്തി​ന് ശേ​ഷം ലോ​ക​ക​പ്പ് കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ന്ത്യ. 

Latest News

Corehub Up